കാസര്‍ഗോഡ്: ആരോഗ്യമേഖലയില്‍ കാസര്‍ഗോഡിനോടുള്ള അവഗണന കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയെ കണ്ടു വിഷയം അവതരിപ്പിച്ചു നിവേദനങ്ങളും പുതിയ പ്രപ്പോസലുകളും നല്കി രാജ്മോഹന്‍ ഉണ്ണിത്താന് എംപി. എയിംസ് കാസര്‍ഗോഡ് ജില്ലയില്‍ സ്ഥാപിക്കുക, ദുരന്തമേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സഹായത്തോടെ സജ്ജമാക്കുന്ന ആശുപത്രി പദ്ധതിയായ ആരോഗ്യമിത്ര ഭീഷ്മ ക്യൂബ് അനുവദിക്കുക, പരിയാരം മെഡിക്കല്‍ കോളജില്‍ കേന്ദ്രസഹായത്തോടെ നടപ്പിലാക്കേണ്ടുന്ന പദ്ധതികള്‍ തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍.
കാസര്‍ഗോഡ് ജില്ലയില്‍ ഡെലിവറി (പ്രസവം) പോയിന്റുകളുടെയും മാതൃ ആരോഗ്യ സേവനങ്ങളുടെയും അപര്യാപ്തത വളരെയധികമാണ്. ആവശ്യത്തിനു ട്രോമാ സര്‍ജിക്കല്‍ കെയര്‍ കേന്ദ്രങ്ങള്‍ ഇല്ല.
രോഗ നിര്‍ണയ, ഇമേജിംഗ് സൗകര്യങ്ങള്‍, പ്രധാന അടിസ്ഥാന സൗകര്യം, ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതാണ് പ്രധാന പ്രശ്നം തെക്കന്‍ ജില്ലകളെ അപേക്ഷിച്ചു ആരോഗ്യ മേഖലയില്‍ പകുതി ജീവനക്കാര്‍ മാത്രമേ ഇവിടെ നിലവില്‍ ഉളളൂ. സൂപ്പര്‍-സ്പെഷാലിറ്റി സേവനങ്ങള്‍ ഇല്ലാത്ത കാസര്‍ഗോഡിലെ സര്‍ക്കാര്‍ മേഖലയിലെ മോശം അവസ്ഥ യോഗത്തില്‍ എംപി തുറന്നുകാട്ടി. നെഫ്രോളജി, ന്യൂറോ സര്‍ജറി എന്നിവയില്‍ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് തസ്തികകളോടെ കണ്‍സള്‍ട്ടന്റ് തസ്തികകള്‍ സൃഷ്ടിക്കുക എന്നതാണ് അടിയന്തരമായി ചെയ്യേണ്ടത് ഈ കാര്യത്തില്‍ എംപി കേന്ദ്രത്തിന്റെ സഹായം തേടി.